Monday, May 6, 2024
spot_img

കിഴക്കേക്കോട്ട് ശ്രീവരാഹം കുളത്തിൽ അജ്ഞാത മൃതദേഹം; 50 വയസ് തോന്നിക്കുന്നയാളുടെ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളു എന്ന് പോലീസ്

തിരുവനന്തപുരം: കിഴക്കേക്കോട്ട ശ്രീവരാഹം കുളത്തിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അൻപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് നിന്നും കണ്ടെത്തിയത്. പ്രദേശത്തുള്ള ആൾക്കാർ ആണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നോ മറ്റോ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യമാണ് ആദ്യം അന്വേഷിക്കുന്നത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരണകാരണം എന്താണെന്ന വിവരം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളു എന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles