Wednesday, May 8, 2024
spot_img

മഹാമാരിക്കാലത്ത് ആശ്വാസ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം: ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നാലാമത് ബഡ്ജറ്റ് ഇന്ന്

ദില്ലി: കേന്ദ്ര ബജറ്റ് ഇന്ന്. നടപ്പു സാമ്പത്തിക വർഷത്തേയ്‌ക്കുള്ള കേന്ദ്ര ബജറ്റ് (Central Budjet 2022)കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ജിറ്റൽ സംവിധാനത്തിലാണ് ഇത്തവണയും ബജറ്റ് അവതരണം നടക്കുന്നത്. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യത്തിനിടിലും തദ്ദേശീയമായ സമ്പദ്ഘടനയെ തകരാതെ പിടിച്ചുനിർത്താനായ കേന്ദ്രസർക്കാർ സാധാരണക്കാരിലേക്ക് കൂടുതൽ തുക എത്തുന്ന ക്ഷേമ പദ്ധതികൾ തുടരുന്നുമെന്നാണ് പ്രതീക്ഷ. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ 2022 ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം.

ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകളെ ഊന്നി കേന്ദ്രസർക്കാർ നിരവധി പദ്ധതിക്കായി തുക നീക്കിവയ്‌ക്കുമെന്നാണ് സൂചന.സാമ്പത്തിക സർവ്വേ പ്രകാരം ശക്തമായ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. ജിഎസ്ടി പ്രതിമാസം ഒരു ലക്ഷം കോടിരൂപയ്‌ക്ക് മേൽ പിരിച്ചുകിട്ടുന്ന തരത്തിലേക്ക് നികുതിമേഖല ശക്തിപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം കൂടുമെന്നും കൂടുതൽ പണം ചിലവഴിച്ചുകൊണ്ടുള്ള അടിസ്ഥാന മേഖലയിലെ ഉത്തജനത്തിന് ഇത്തവണയും കേന്ദ്രസർക്കാർ ഊന്നൽ നൽകുമെന്നുമാണ് പ്രതീക്ഷ.

കോവിഡ് പ്രതിസന്ധിയ്‌ക്ക് ശേഷം കരകയറാൻ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേ തന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതിൽ മാറ്റം വന്നേക്കില്ല. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം. സ്വയംസംരംഭകത്വത്തേയും സ്റ്റാർട്ടപ്പുകളേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊഴിൽ മേഖലാ ശാക്തീകരണവും വികേന്ദ്രീകരണവും നടത്തുന്ന പദ്ധതികൾ തുടരുമെന്നാണ് പ്രതീക്ഷ.

അടിസ്ഥാന മേഖലയിലെ ശാക്തീകരണവും തൊഴിൽ മേഖലാ വികസനവും മുഖ്യ വിഷയമാകും. കർഷകർക്ക് കഴിഞ്ഞ രണ്ടു വർഷമായി 6000രൂപ പ്രതിമാസം നൽകുന്നത് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ബാങ്കുകൾ കരുത്താർജ്ജിക്കുന്നതിനാൽ ജനങ്ങൾക്ക് വായ്പാ ഇനത്തിൽ കൂടുതൽ പദ്ധതികൾ ആലോചിക്കുന്നു. പ്രതിരോധമേഖലയ്‌ക്കും ബഹിരാകാശമേഖലയ്‌ക്കും കൂടുതൽ കരുത്തുപകരുന്നതോടൊപ്പം ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ വിപൂലീകരണത്തിനായി ഗവേഷണ സ്ഥാപനങ്ങൾക്കും ഉന്നത പഠന രംഗത്തും പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.

Related Articles

Latest Articles