Monday, May 6, 2024
spot_img

‘ജനാധിപത്യം ഭാരതത്തിന്റെ മുഖമുദ്ര, അത് ഇന്നോ ഇന്നലെയോ ലഭിച്ച സ്വത്തല്ല’ ; രാജ്യവിരോധികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: ജനാധിപത്യം ഭാരതത്തിന്റെ മുഖമുദ്രയാണെന്നും രാജ്യത്തിന്റെ പൈതൃകമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് രാജ്യം ജനാധിപത്യമായത് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്യൂറോ ഓഫ് പോലീസ് റിസേര്‍ച്ച്‌ ആന്റ് ഡെവലപ്‌മെന്റിന്റെ 51-ാംസ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയില്‍ പണ്ട് പഞ്ച പരമേശ്വരന്മാര്‍ ഉണ്ടായിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദ്വാരകയില്‍ യാദവരും ജനങ്ങള്‍ക്ക് തുല്യാവകാശം കൊടുത്തുകൊണ്ടുള്ള ഭരണം കാഴ്ചവെച്ചു. ബീഹാറിലും ജനാധിപത്യ ഭരണം നടത്തിയിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ജനാധിപത്യം ഇന്ത്യയ്‌ക്ക് ഇന്നോ ഇന്നലെയോ ലഭിച്ച സ്വത്തല്ല, രാജ്യത്തിന്റെ പൈതൃകവും കരുത്തുമാണ് ജനാധിപത്യം എന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഭ്യൂഹങ്ങള്‍ പറഞ്ഞു പരത്തുന്ന തരത്തിലുള്ള ക്യാമ്പെയിനുകളാണ് ഇന്ന് സമൂഹത്തിൽ നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ പോലീസിന്റെ ഭാഗത്ത് നിന്നും സംഭവിക്കുന്ന വീഴ്ചകള്‍ എടുത്ത് കാണിക്കുകയും നല്ല കാര്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്ന പ്രവണതയാണ് കൂടുതലായും കണ്ടുവരുന്നത് എന്നും. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ വെച്ച്‌ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ കഷ്ടപ്പാട് ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles