Thursday, May 16, 2024
spot_img

നല്ല സാമ്പത്തിക വിദഗ്ധര്‍ രാഷ്ട്രീയക്കാരാകുമ്പോള്‍ അവര്‍ക്ക് സാമ്പത്തികബോധം നഷ്ടപ്പെടും; റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പിന്നില്‍ നിന്ന് കുത്തുന്ന രാഷ്ട്രീയക്കാരനാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ വിമർശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. നല്ല സാമ്പത്തിക വിദഗ്ധര്‍ രാഷ്ട്രീയക്കാരാകുമ്പോള്‍ അവര്‍ക്ക് സാമ്പത്തികബോധം നഷ്ടപ്പെടു മെന്നും രഘുറാം രാജന്‍ രാഷ്ട്രീയക്കാരനായി, ഇനി അദ്ദേഹം പരസ്യമായി ഇറങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ഷാഡോ ബോക്‌സിംഗ് നല്ല കാര്യമല്ലെന്നും അദ്ദേഹം മറ്റൊരാളുടെ പേരില്‍ ഷാഡോ ബോക്‌സിങ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

രഘുറാം രാജന്‍ വളരെ പ്രഗത്ഭനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നും ഒരു സാമ്പത്തിക വിദഗ്ധനായി തുടരാനോ രാഷ്ട്രീയക്കാരനാകാനോ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഇങ്ങനെ പിന്നില്‍ നിന്ന് ആക്രമിക്കുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Latest Articles