ദില്ലി : ഇസ്രയേലിലെ പ്രതിപക്ഷത്തെ കണ്ടുപഠിക്കണമെന്ന് ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഉപദേശവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പലസ്തീൻ അനുകൂല തീവ്രവാദി ഗ്രൂപ്പായ ഹമാസ് ഇസ്രയേലിൽ കടന്നു കയറി നടത്തിയ ആക്രമണത്തിനു പിന്നാലെ, ഇസ്രയേലിലെ പ്രതിപക്ഷം സർക്കാരിനു സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചതുമാ
യി ബന്ധപ്പെട്ട വിഡിയോ പങ്കുവച്ചാണ് സമൂഹ മാദ്ധ്യമത്തിലൂടെയുള്ള അദ്ദേഹത്തിന്റെ ഉപദേശം.
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ സന്ദർശിച്ച് പിന്തുണ അറിയിച്ചതായി ഇസ്രയേലിലെ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് അറിയിച്ചിരുന്നു. ഈ അടിയന്തര ഘട്ടത്തിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒപ്പം നിൽക്കുന്നതായി പ്രധാനമന്ത്രിയെ അറിയിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
See the Israeli opposition respond – set aside political differences and step up in interests of nation – Strong leaders, Strong principles.🫡🙏🏻
Contrast this wth #DesperateDynast led UPA , who were sent to sit in opposition by people – they sign MoUs wth Enemy, question our… https://t.co/jqivDGBzAi
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) October 8, 2023
എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷം ശത്രുക്കളുമായി കരാറിൽ ഏർപ്പെടുകയും സൈന്യത്തെ ചോദ്യം ചെയ്ത് അവരുടെ ആത്മവീര്യവും ആത്മവിശ്വാസവും തകർക്കുകയും ചെയ്യുന്നവരാണ്രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
‘ഇസ്രയേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നതു നോക്കൂ. രാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച് രാഷ്ട്ര താൽപര്യം മുൻനിർത്തി അവർ മുന്നേറുന്നു. ശക്തരായ നേതാക്കൾ, ശക്തമായ തത്വങ്ങൾ. ജനങ്ങൾ പ്രതിപക്ഷത്തേക്ക് പറഞ്ഞുവിട്ട കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎയുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ. അവർ ശത്രുക്കളുമായി ധാരണാപത്രത്തിൽ ഒപ്പിടുന്നു. നമ്മുടെ സായുധ സേനയെ ചോദ്യം ചെയ്യുന്നു. അവരുടെ ആത്മവീര്യവും ആത്മവിശ്വാസം തകർക്കാനായി സാധ്യമായതെല്ലാം ചെയ്യുന്നു. നീചരായ ആളുകൾ, നീചമായ മനസ്സുകൾ, നീചമായ രാഷ്ട്രീയം’ – രാജീവ് ചന്ദ്രശേഖർ കുറിച്ചു.

