Thursday, September 24, 2026

താപനില ഉയരുന്നു; രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

 

ദില്ലി: രാജ്യത്തെ പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രിയായി ഉയരാന്‍ ഇടയുണ്ടെന്ന്
കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രധാനമായും അഞ്ച് സംസ്ഥാനങ്ങളിലാണ് താപനില ഉയരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നു. രാജസ്ഥാന്‍, ദില്ലി, ഹരിയാന, യുപി, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് താപനില വര്‍ധിക്കാന്‍ സാധ്യത.

അതേസമയം അടുത്ത അഞ്ച് ദിവസത്തിനുള്ളിലാണ് കാലാവസ്ഥയില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ 2 ഡിഗ്രിയെങ്കിലും താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. അതിനുശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും.എന്നാൽ ഈ സംസ്ഥാനങ്ങളില്‍ ചില പ്രദേശങ്ങളില്‍ താപനില 45 ഡിഗ്രിയോളം ഉയരാനും ഇടയുണ്ട്. മെയ് മാസം തുടക്കം വരെ ഈ സ്ഥിതി തുടരും. അതിനുശേഷം മഴ തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു

Related Articles

Latest Articles