Monday, May 6, 2024
spot_img

‘യു.പി ഇപ്പോള്‍ രാജ്യത്തിനും ലോകത്തിനും മാതൃക’; തന്‍റെ ഭരണകാലഘട്ടം ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​

ലക്‌നൗ: ലോകത്തിനും രാജ്യത്തിനും മാതൃകയാണ് ഉത്തർപ്രദേശ് എന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാത്രമല്ല തന്‍റെ ഭരണകാലഘട്ടം ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ മന്ത്രിസഭയുടെ റിപ്പോര്‍ട്ട്​ കാര്‍ഡ്​ മാധ്യമങ്ങള്‍ക്ക്​ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുന്‍ സര്‍ക്കാറിന്‍റെ കാലത്ത്​ ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത്​ അരാജകത്വം വിതക്കുകയായിരുന്നെന്നും കഴിഞ്ഞ നാലരവര്‍ഷക്കാലം ഒറ്റ കലാപം പോലും റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ലെന്നും​ അദ്ദേഹം വ്യക്തമാക്കി​.

കൂടാതെ ‘ഉത്തര്‍പ്രദേശില്‍ സുരക്ഷയും നല്ല ഭരണവും കാഴ്ചവെച്ച്‌​ നാലരവര്‍ഷക്കാലത്തെ ഭരണം പൂര്‍ത്തിയാക്കുകയെന്നത്​ വളരെ പ്രധാനമാണ്​ എന്നും സംസ്​ഥാനത്തെക്കുറിച്ചുള്ള രാജ്യത്തിന്‍റെ കാഴ്ചപ്പാടില്‍ മാറ്റം വന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ യു.പിയില്‍ കലാപങ്ങള്‍ ഒരു പ്രവണതയായിരുന്നു. എന്നാല്‍, കഴിഞ്ഞ നാലരവര്‍ഷക്കാലം ഒറ്റ കലാപം പോലും അരങ്ങേറിയില്ല എന്നും ’യോഗി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles