Sunday, May 19, 2024
spot_img

അഗ്നിചിറകുകളുമായി പറക്കാൻ ഉത്തർപ്രദേശ്; കാവിയുടുത്ത മുഖ്യമന്ത്രിയെ പരിഹസിച്ചവർക്ക് തെറ്റി; വരുന്നു 21 വിമാനത്താവളങ്ങൾ; രാജ്യത്തിന്റെ വ്യോമയാന ഹബ്ബായി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

ലക്‌നൗ: വ്യോമയാന മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ നിക്ഷേപ മേഖലയാണ് ഉത്തർപ്രദേശ് എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ ഉത്തർപ്രദേശ് വികസനത്തിന്റെ ഉയരങ്ങൾ കീഴടക്കുകയാണ്. ഉത്തർപ്രദേശിൽ ആകെയുണ്ടായിരുന്നത്‌ 2 വിമാനത്താവളങ്ങൾ മാത്രമായിരുന്നു. ഈ സർക്കാർ 10 പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ചു 2 എണ്ണത്തിന്റെ സർവ്വേ നടപടികൾ പൂർത്തിയായി വരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ 21 വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറും. ഇതിൽ 16 വിമാനത്താവളങ്ങൾ ആഭ്യന്തര വിമാനത്താവളങ്ങളും 5 എണ്ണം അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുമാണ്. സമാനതകളില്ലാത്ത വളർച്ചയാണിതെന്നും വ്യോമയാന മേഖലയിൽ ഉത്തർപ്രദേശ് ഒരുക്കുന്നത് ലോകോത്തര നിക്ഷേപ അവസരങ്ങളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം ദിവസത്തിൽ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ. അയോദ്ധ്യയുടെയും കാശിയുടെയും മഥുരയുടെയും മണ്ണ് വികസന കാര്യത്തിൽ രജ്യത്തിനു മാതൃക കാട്ടുകയാണ്. ഉത്തർപ്രദേശിന്റെ വികസനത്തിന് എന്നും കേന്ദ്ര സർക്കാർ മുഗണന നൽകിയിട്ടുണ്ട് അതിനിയും തുടരും. കഴിഞ്ഞ ആറു വർഷം കൊണ്ട് ഉത്തർപ്രദേശ് വലിയ വികസന നേട്ടങ്ങൾ സ്വന്തമാക്കി. ആരോഗ്യരംഗത്തും റോഡ് വികസന രംഗത്തും ഇപ്പോൾ വ്യോമയാന മേഖലയിലും ഉത്തർപ്രദേശ് കുതിക്കുകയാണ്

Related Articles

Latest Articles