Sunday, May 5, 2024
spot_img

ദീപാവലിക്ക് ഒരു “നഗ്നസന്ദേശം”; ബോളിവുഡ് നടി വിവാദത്തിൽ

മുംബൈ : വസ്ത്രധാരണം കൊണ്ട് ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ് ബോളിവുഡ് നടി ഉർഫി ജാവേദിന്റേത് .ഇത് കൊണ്ട് തന്നെ പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ നടി നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർക്കായുള്ള നടിയുടെ ദീപാവലി സന്ദേശം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ദീപാവലി ആശംസകൾ അറിയിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ എത്തിയ നടി, ടോപ്പ് ലെസ് ആയി, ഒരു നീണ്ട പാവാട മാത്രം ധരിച്ചുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനം ചേര്‍ത്ത്, ”എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍” എന്ന അടിക്കുറിപ്പും നല്‍കി.

ഇതേ തുടർന്ന് രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നടി നേരിടുന്നത്. ‘എല്ലാത്തിനും ഒരതിരുണ്ട്’ എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പോസ്റ്റിന് താഴെ എഴുതിയിരുന്നു. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ ഇതാദ്യമായല്ല നടി വിമർശനങ്ങൾ നേരിടുന്നത്. മുമ്പും അർദ്ധനഗ്നമായ ഫോട്ടോകളും വീഡിയോകളും നടി സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വെക്കുകയും അത് തന്റെ സ്വാതന്ത്ര്യമാണെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles