വാഷിംഗട്ണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഡാന്‍ കോട്ട്സ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് സ്ഥാനമൊഴിയുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്തിന് നല്കിയ സേവനത്തിന് അദ്ദേഹത്തിന് നന്ദി പറയുന്നതായും ട്രംപ് കുറിച്ചു.
ഓഗസ്റ്റ് മധ്യത്തോടെ ഡാന്‍ കോട്ട്സ് സ്ഥാനമൊഴിയുമെന്നും പകരം ടെക്സസില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം ജോണ്‍ റാറ്റ്ക്ലിഫിനെ ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതായും ട്രംപ് അറിയിച്ചു. റാറ്റ്ക്ലിഫിന്റെ നേതൃത്വം രാജ്യത്തിന്റെ മഹത്വത്തിന് പ്രചോദനമാകുമെന്നും ട്രംപ് പറഞ്ഞു.

