Sunday, May 19, 2024
spot_img

ചരിത്രത്തിന്റെ നാഴികകക്കല്ലായി മോദി-ബൈഡൻ കൂടിക്കാഴ്ച; സന്ദർശനവേളയിലെ സംഭാഷണങ്ങൾ വൈറൽ; ബൈഡന്റെ പരാമർശങ്ങൾക്ക് മോദി നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വാഷിങ്ടൺ: ചരിത്രത്തിന്റെ നാഴികകക്കല്ലായി മോദി-ബൈഡൻ (Joe Biden) കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബൈഡന്‍ പ്രധാനമന്ത്രിയായതിനുശേഷം ഇരുനേതാക്കളും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. ഇന്‍ഡോ പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

അതേസമയം വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഇങ്ങനെ;

“ഞാൻ അദ്ദേഹത്തെ ഇരിപ്പിടത്തിലേയ്ക്ക് ക്ഷണിച്ചു, എല്ലാ ദിവസവും ഇതേ ഇരപ്പിടത്തിൽ തന്നോടൊപ്പം ഉള്ളത് ഒരു ഇന്ത്യാക്കാരി ആണെന്നും കമലാ ഹാരിസിനെ സൂചിപ്പിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു. അമേരിക്കയുടെ വൈസ് പ്രസിഡന്റിന്റെ അമ്മ ഇന്ത്യാക്കാരിയാണ്, അതോടൊപ്പം ശ്രദ്ധേയയായ ഒരു ശാസ്ത്രജ്ഞയും വനിതയുമാണെന്നും” ബൈഡൻ പറഞ്ഞു.

അതോടൊപ്പം ബൈഡൻ ചില നർമ്മസംഭാഷണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവച്ചു. “ഇന്ത്യയിൽ അഞ്ചു ബൈഡന്മാർ ഉണ്ടെന്ന് അദ്ദേഹം ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതായും, അവരെ താൻ കണ്ടെത്തുമെന്നും” പറഞ്ഞു. അതിനു പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ കുറച്ചു ഫയലുകളുമായാണ് വന്നിരിക്കുന്നത്, ചിലപ്പോൾ ഈ ഫയലുകൾ അവരെ കണ്ടെത്താൻ ബൈഡനു സഹായകമായേക്കും” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഇന്ത്യയും യുഎസും (USA) തമ്മിലുളള ബന്ധത്തിലെ പുതിയ അദ്ധ്യായമാണ് മോദിയുമായുളള കൂടിക്കാഴ്ചയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. ലോകം നേരിടുന്ന കടുത്ത വെല്ലുവിളികൾ ഒരുമിച്ച് നിന്ന് അതിജീവിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ പറഞ്ഞു. പൊതുവായ അന്താരാഷ്‌ട്ര യാത്രാ പ്രോട്ടോകോൾ ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് ക്വാഡ് നേതാക്കൾക്ക് മുൻപിൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്

അതേസമയം ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോർക്കിലെത്തി. വൈറ്റ് ഹൗസിൽ (Modi With Biden) യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുളള ചർച്ചയ്‌ക്കും ക്വാഡ് രാഷ്‌ട്രത്തലവൻമാരുമായുളള കൂടിക്കാഴ്ചയ്‌ക്കും ശേഷമാണ് മോദി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. യുഎൻ പൊതുസഭയുടെ 76ാം സെക്ഷനെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. തീവ്രവാദത്തിനെതിരായ പോരാട്ടം, കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, കൊറോണാനന്തര സഹകരണം തുടങ്ങിയ വിഷയങ്ങൾ നരേന്ദ്രമോദി പരാമർശിക്കും. അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് ഇന്ത്യ സ്വീകരിക്കുന്ന നയപരമായ നിലപാടും ലോകരാജ്യങ്ങൾക്ക് മുൻപിൽ പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും. ഇന്ത്യൻ സമയം വൈകിട്ട് 6.30 ഓടെയാണ് പ്രധാനമന്ത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുക.

Related Articles

Latest Articles