Tuesday, May 7, 2024
spot_img

പഞ്ചസാര;അകറ്റേണ്ട അളവ് അറിഞ്ഞ് ഉപയോഗിക്കൂ


പഞ്ചസാര അത്ര ആരോഗ്യകരമായ ഭക്ഷണമല്ലെന്ന് നമുക്ക് അറിയാം. എന്നാല്‍ പഞ്ചസാര ഇല്ലാത്ത ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ നമുക്ക് സാധിക്കില്ല. ഉപ്പു പോലെ അല്ലെങ്കിലും ചില ഭക്ഷണങ്ങളിലെങ്കിലും പഞ്ചസാരയില്ലെങ്കില്‍ എങ്ങിനെ ശരിയാകും. അതുകൊണ്ട് തന്നെ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം എത്ര തോതില്‍ കഴിക്കാന്‍ പാടുണ്ട് എന്നാണ് നമ്മള്‍ അറിയേണ്ടത്.

അളവറിഞ്ഞ് ഉപയോഗിക്കാം
കൊഴുപ്പ് മാത്രമുള്ള പഞ്ചസാരയില്‍ ഉപയോഗപ്രദമല്ലാത്ത കലോറിയാണ് ഉള്ളത്. ആരോഗ്യമുള്ള ഒരു പുരുഷന് ഒരു ദിനം 9 ടീസ്പൂണ്‍ പഞ്ചസാര കഴിക്കാമെന്നാണ് കണക്ക്. അതേപോലെ ആരോഗ്യമുള്ള സ്ത്രീക്ക് ഒരു ദിനം ആറ് ടീസ്പൂണ്‍ പഞ്ചസാരയാണ് കഴിക്കാവുന്ന അളവ്. ഇതില്‍ അധികം അളവ് പഞ്ചസാര ശരീരത്തിലെത്തുന്നത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഒരു മില്‍ക്ക് ഷേക്ക് മൂന്നോ നാലോ ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്താണ് ലഭിക്കുന്നത് . ഇതു പോലെ ഭക്ഷണത്തിലൂടെ, ചായ, കാപ്പിയിലൂടെ എല്ലാം പഞ്ചസാര ശരീരത്തില്‍ എത്തുന്നുണ്ട് .

സ്ത്രീകളില്‍ കാണുന്ന പല രോഗങ്ങള്‍ക്കും ഈ കലോറിയാണ് കാരണമാകുന്നത്. അമിത വണ്ണമാണ് പ്രധാന ദോഷം. ഇത് ഹൃദയ സംബന്ധിയായ പ്രശ്്നങ്ങള്‍ക്ക് കാരണമാകും.പഞ്ചസാര രക്തക്കുഴലിലെ കോശാരോഗ്യം നശിപ്പിക്കും, രക്തത്തില്‍ പമ്പിംഗ് വ്യത്യാസം വരുത്തി ബിപി സാധ്യത കൂട്ടും, സ്ട്രോക്ക് സാധ്യത കൂട്ടും. ഇതു പോലെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാം. പ്രമേഹം ഇതുണ്ടാക്കുന്ന മറ്റൊരു ദോഷമാണ്. തുടര്‍ച്ചയായി ഇത്തരം കലോറി നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ശരീരത്തില്‍ വളരുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹം പോലെയുളള രോഗങ്ങള്‍ക്ക് കാരണമാകും

Related Articles

Latest Articles