Monday, November 2, 2026

പ്രതിയുടെ എടിഎം കാർഡ് മോഷ്ടിച്ച സംഭവം; പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു

കണ്ണൂർ: പ്രതിയുടെ എടിഎം കാർഡ് മോഷ്ടിച്ച സംഭവത്തിൽ പിരിച്ചുവിട്ട പോലീസുകാരനെ സർവ്വീസിൽ തിരിച്ചെടുത്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് സർവ്വീസിൽ തിരിച്ചെടുത്തത്.

ഡിഐജി രാഹുൽ ആർ നായർ, ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് റദ്ദാക്കി. വാർഷിക വേതന വർധന മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് തിരച്ചെടുക്കുന്നുവെന്നാണ് ഡിഐജിയുടെ ഉത്തരവ്.

Related Articles

Latest Articles