തിരുവനന്തപുരം:കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാൻ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 22 കോടി രൂപയെന്ന രേഖ പുറത്തുവിട്ട് വിവരാവകാശ കേന്ദ്രം .
സിൽവർ ലൈന്റെ സാധ്യതാ പഠനം, ഡിപിആർ തയാറാക്കൽ എന്നിവയ്ക്ക് കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രയ്ക്ക് 2021 ജൂലൈവരെ നൽകിയത് 19,05,34,436 രൂപയാണ്.
തുടർന്ന് നികുതി ഉൾപ്പെടെ മൊത്തത്തിൽ ചെലവഴിച്ചത് 22,48,30,634 രൂപ. സിസ്ട്ര കെ റെയിലിന്റെ ജനറൽ കൺസൽട്ടൻസിയാണ്. മൂന്നു വർഷമാണ് കരാർ കാലാവധിയെന്നും സിൽവർ ലൈനു മാത്രമല്ല സിസ്ട്ര സേവനമെന്നും കെ റെയിൽ വിവരാവകാശ മറുപടിയിൽ പറയുന്നു.
അതേസമയം കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.

