Monday, October 5, 2026

ആള്‍മാറാട്ടം നടത്തി യുവതിയെ വിവാഹം ചെയ്‌ത ശേഷം മതംമാറാന്‍ നി‌ര്‍ബന്ധിച്ചു; തട്ടിപ്പ്‌വീരന്‍ ”ഇമ്രാന്‍ ഖാൻ” പിടിയിൽ

ലക്‌നൗ: ആള്‍മാറാട്ടം നടത്തി യുവതിയെ വിവാഹം ചെയ്‌ത് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചയാള്‍ അറസ്‌റ്റില്‍. ഉത്തര്‍പ്രദേശിലെ ഗുഡാംബയിലാണ് സംഭവം. കാണ്‍പൂര്‍ സ്വദേശി ഇമ്രാന്‍ ഖാനാണ് പൊലീസ് വലയിലായത്.

കാണ്‍പൂര്‍ സ്വദേശിയായ ഇയാള്‍ സഞ്ജയ് ചൗഹാന്‍ എന്ന പേരിലാണ് യുവതിയുമായി പരിചയം സ്ഥാപിക്കുന്നത്. വിവാഹമോചിതയായ യുവതിക്ക് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ഇമ്രാന്‍, ഇസ്ലാം മതത്തിലേക്ക് തന്നെ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. വഴങ്ങാതെ വന്നപ്പോള്‍ യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്‌തു.

യുവതിയുടെ പരാതിയില്‍ 35-കാരനായ ഇമ്രാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും വോട്ടര്‍ ഐ‌ഡികളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles