ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം.ഇതിനെ തുടർന്നുണ്ടായ പ്രളയത്തിൽ 17 പേര്‍ മരിച്ചതായി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെ മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചമ്പാവതി ജില്ലയില്‍ നൈനിറ്റാളിനെയും ഉദ്ധം സിംഗ് നഗറിനെയും ബന്ധിപ്പിക്കുന്ന ഹല്‍ദ്‌വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. ചമ്പാവതി ജില്ലയില്‍ നൈനിറ്റാളിനെയും ഉദ്ധം സിംഗ് നഗറിനെയും ബന്ധിപ്പിക്കുന്ന ഹല്‍ദ്‌വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. മേഘവിസ്ഫോടനം നടന്ന സ്ഥലത്തേയ്ക്ക് പൊലീസും ജില്ലാഭരണകൂടവും പുറപ്പെട്ടാതായാണ് വിവരം. അതേസമയം തെക്കൻ ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

