Friday, May 17, 2024
spot_img

ഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനത്തിന്റെ ട്രയൽ റൺ നടന്നു; പ്രതീക്ഷയില്‍ ഭാരതം

ദില്ലി: സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പതിമൂന്നാം ദിവസത്തിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്. ഇന്ന് തന്നെ ദൗത്യം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. 41 തൊഴിലാളികളാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നത്.

അതേസമയം, 13 ദിവസമായി തുരങ്കത്തില്‍ അകപ്പെട്ടുകിടക്കുന്ന തൊഴിലാളികള്‍ക്ക് നേരംപോക്കിനായി വിനോദ ഉപാധികള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു. ഉള്ളില്‍ കുടുങ്ങിയവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ദൗത്യമുഖത്തുള്ള സൈക്യാട്രിസ്റ്റ് ഡോ. രോഹിത് ഗോണ്ട്വാള്‍ അറിയിച്ചു. കളിക്കാനുള്ള ലുഡോ, ചെസ്, ചീട്ട് എന്നിവ ലഭ്യമാക്കും. നിലവില്‍ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അവര്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായി തുടരേണ്ടതുണ്ട്.

Related Articles

Latest Articles