കേരളത്തിൽ വാഹന മോഡിഫിക്കേഷൻ നിയമങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോര് മുറുകുന്നു. പുതിയ സർക്കാർ വന്നാൽ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ അനുമതി നൽകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം വെറും ‘തള്ളാണെന്ന്’ ബിഗ് ബോസ് താരം അഖിൽ മാരാർ. സംസ്ഥാന സർക്കാരിന് മാത്രം മാറ്റാൻ കഴിയുന്നതല്ല ഈ നിയമങ്ങളെന്നും, ഇത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്നെ തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും മാരാർ വെളിപ്പെടുത്തി. മുഖ്യമന്ത്രി പ്രഖ്യാപിച്ച 18 ഇളവുകളും വണ്ടിക്കമ്പക്കാരെ പറ്റിക്കലാണെന്ന് ആരോപിച്ച മാരാർ, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ രാഷ്ട്രീയ പാപ്പരത്തമാണെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു. #vehiclemodification #akhilmarar #vdsatheesan #rameshchennithala #keralapolitics #motorvehicledepartment #keralanews #controversytoday

