Wednesday, January 7, 2026

സർക്കാരിന്റെ മദ്യ നയം; പുതിയ മദ്യശാലകള്‍ അനുവദിക്കുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ട്, വിമർശിച്ച് വി.ഡി. സതീശന്‍

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് വി.ഡി. സതീശന്‍. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടഞ്ഞു വയ്ക്കപ്പെട്ട ഡിസ്റ്റിലറികളും ബ്രൂവറികളും പുതിയ കുപ്പായം ഇട്ട് വീണ്ടും തുറക്കാനുള്ള ശ്രമമാണെന്നും തുടര്‍ഭരണം കിട്ടിയതിന്റെയതിന്റെ അഹങ്കാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

2016-ല്‍ പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചു എന്ന് പറഞ്ഞ് വിമർശിച്ചയാളാണ്. കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. എന്നാൽ ഇന്ന് പുതിയ മദ്യ നയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പിണറായി സർക്കാർ.

Related Articles

Latest Articles