ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ദില്ലിയിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ശേഷം ആദ്യമായാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിനായി എത്തിയത്. ക്ഷേത്ര കവാടത്തിൽ കേന്ദ്രമന്ത്രിയെ ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചാനയിച്ചു. ദര്‍ശനത്തിനുശേഷം അദ്ദേഹം ക്ഷേത്ര ഭാരവാഹികളുമായി ചർച്ചകൾ നടത്തി.
ദില്ലി മലയാളികളുടെ ആധ്യാത്മിക സാംസ്‌കാരിക കൂട്ടായ്മയുടെ കേന്ദ്രമാണ് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം. നിരവധി മലയാളികളും കേന്ദ്രമന്ത്രി വി. മുരളീധരനെ കാണാനെത്തിയിരുന്നു. ദില്ലി ബിജെപി ഭാരവാഹിയായ ശ്രീ. പ്രസന്നൻ പിള്ളയും ആർഷ ധര്മ പരിഷദ് ഭാരവാഹിയായ ശ്രീ. രമേശ് നമ്പ്യാരും, ശ്രീ. എം.വി. ഹരിദാസും കേന്ദ്രമന്ത്രിയെ അനുഗമിച്ചിരുന്നു.

