Sunday, June 2, 2024
spot_img

സുഡാന്‍ രക്ഷാദൗത്യത്തിന്‌ നേതൃത്വം നല്‍കാന്‍ വി.മുരളീധരന്‍ ജിദ്ദയിലേക്ക്; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അ‍ഞ്ച് വിമാനങ്ങൾ സജ്ജം,യുവം വേദിയില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശം

കൊച്ചി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാ​ഗമായി കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് ജിദ്ദയിലെത്തി. ഇന്ത്യക്കാരെ ഡുഡാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ ‘കാവേരിക്ക്’ വി മുരളീധരൻ നേതൃത്വം നൽകും.കൊച്ചിയിൽ ഇന്നലെ സംഘടിപ്പിച്ച യുവം വേദിയിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യാത്ര.

സുഡാനിൽ നിന്നും ജിദ്ദ വഴിയാണ് രക്ഷാ‍ദൗത്യം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ നിന്നും അഞ്ച് വിമാനങ്ങൾ ജിദ്ദയിലെത്തിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് സുഡാനിൽ നിന്നും ഒഴിപ്പിക്കുന്നവരെ ജിദ്ദയിലെത്തിക്കുന്നത്.ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. ഇതിനകം അഞ്ഞൂറോളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചു.

Related Articles

Latest Articles