Monday, May 20, 2024
spot_img

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്, വൈദ്യപരിശോധന നടത്തി

പാലക്കാട്: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ആലോചന. ഇതിനായുള്ള നടപടി ആരംഭിച്ചെന്ന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർടിഒ അറിയിച്ചു. ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കാനും ആലോചനയുണ്ട്.

ഇന്ന് ഉച്ചയോടെ അപകട സ്ഥലം സന്ദർശിച്ച ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് എൻഫോഴ്സ്മെൻ്റ് ആര്‍ടിഒ എം.കെ.ജയേഷ് കുമാർ അറിയിച്ചു. കൂടാതെ സംഭവത്തിൽ ബസ് ഉടമയ്ക്ക് എതിരെയുള്ള നടപടി വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വടക്കാഞ്ചേരി ബസപകടത്തിൽ ഡ്രൈവറുടെ രക്തസാമ്പിൾ കാക്കനാട് ലാബിലേക്ക് അയച്ചു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഈ പരിശോധന. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇയാളുടെ സാമ്പിൾ എടുത്തത്.

Related Articles

Latest Articles