Thursday, May 9, 2024
spot_img

പ്രതിസന്ധികൾ അതിജീവിച്ച് വന്ദേഭാരത് എക്‌സ്പ്രസ് മുന്നോട്ട് ; കന്നുകാലികളുമായി കൂട്ടിയിടിച്ച വന്ദേ ഭാരത് ട്രെയിനിന്റെ കേടുപാടുകള്‍ പരിഹരിച്ചെന്ന് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

മുംബൈ : കന്നുകാലികളിടിച്ച് മുന്‍ഭാഗം തകര്‍ന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കേടുപാടുകള്‍ പരിഹരിച്ച് വീണ്ടും സര്‍വീസ് ആരംഭിച്ചു. പുതുതായി ആരംഭിച്ച മുംബൈ-ഗാന്ധിനഗര്‍ വന്ദേ ഭാരത് ട്രെയിൻ കഴിഞ്ഞ ദിവസമാണ് കന്നുകാലികളുമായി കൂട്ടിയിടിച്ച് ചെറിയ കേടുപാടുകള്‍ സംഭവിച്ചത്.മുംബൈ സെന്‍ട്രലില്‍ നിന്ന് ഗാന്ധിനഗറിലേക്ക് ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസിനാണ് കേടുപാടുകൾ സംഭവിച്ചത്.എക്‌സ്പ്രസിന് മുംബൈ സെന്‍ട്രലിലെ കോച്ചിംഗ് കെയര്‍ സെന്ററില്‍ അറ്റകുറ്റപ്പണി നടത്തിയതായാണ് റിപ്പോർട്ട്.

ഗുജറാത്തിലെ വത്വ, മണിനഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ കഴിഞ്ഞദിവസം രാവിലെ 11:18 ഓടെ ട്രെയിന്‍ കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റ് നിര്‍ത്തിയിടേണ്ടി വന്നിരുന്നു.തുടര്‍ന്ന് വീണ്ടും സര്‍വ്വീസ് നടത്തി.

‘മുംബൈ സെന്‍ട്രല്‍ ഡിപ്പോയില്‍ ട്രിയിനിന്റെ മുന്‍ഭാഗത്തിന്റെ അറ്റകുറ്റപണികള്‍ നടത്തി. വൈകാതെ തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു.

പുതുതായി അവതരിപ്പിച്ച മുംബൈ-ഗാന്ധിനഗര്‍ വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഫ്‌ലാഗ് ഓഫ് ചെയ്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ട്രെയിന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഓടാന്‍ തുടങ്ങി

Related Articles

Latest Articles