Wednesday, May 8, 2024
spot_img

വൈശാഖമാസാചരണവും അഞ്ചമ്പലദർശനവും; മെയ് 1 മുതൽ 30 വരെ; രഥഘോഷയാത്ര ഉദ്ഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

കേരളത്തിലെ പ്രശസ്തമായ പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ തിരുവാറന്മുള, തിരുവൻവണ്ടൂർ തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വൈശാഖമാസാചരണവും അഞ്ചമ്പലദർശനവും നടക്കും. മെയ് ഒന്നിന് രാവിലെ വൈശാഖമാസാചരണത്തിന്റെ ഭാഗമായി തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തിൽ നിന്നും രഥ ഘോഷയാത്ര ആരംഭിക്കും. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള രഥഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

സുരേഷ് ഗോപി എം പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വക്കേറ്റ് അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗങ്ങൾ. പഞ്ചപാണ്ഡവ മഹാക്ഷേത്ര ഏകോപന സമിതി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, അഞ്ചമ്പല ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും നിരവധി വൈഷ്ണവ ഭക്തർ മെയ് ഒന്നുമുതൽ അഞ്ചമ്പല ദെശനം നടത്തും.5 ക്ഷേത്രങ്ങളിലും മെയ് ഒന്നുമുതൽ 30 വരെ നാരായണീയ പാരായണവുംഉച്ചയ്ക്ക് അന്നദാനവും പ്രത്യേകവഴിപാടുകളും നടത്തും.

P D D D (1)

അതേസമയം വൈശാഖ് മാസാചാരണത്തിന്റെ ഭാഗമായി നടത്തിവരുന്ന രണ്ടാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം മേയ് 22 മുതൽ 29 വരെ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കും. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷമായി നടത്താൻ കഴിഞ്ഞിരുന്നില്ല. മുംബൈ ചന്ദ്രശേഖരശർമ യജ്ഞാചാര്യനായുള്ള എട്ടുദിവസം നീണ്ടുനിൽക്കുന്ന മഹാവിഷ്ണുക്ഷേത്രത്തിൽ പ്രശസ്തരായ പ്രതിഭകൾ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, കലാപരിപാടികൾ നാരായണീയം എന്നിവ നടക്കും. അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കൺവീനർ പ്രസാദ് കളത്തൂർ അറിയിച്ചു

Related Articles

Latest Articles