Friday, October 2, 2026

കെ.വി. തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ല: വഴിയാധാരമാകില്ലെന്ന് കോടിയേരി

കോഴിക്കോട്: കെവി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹത്തെ പുറത്താക്കിയാൽ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ലെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് പുറത്താക്കുന്നവര്‍ക്ക് സിപിഎം അഭയം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

ഇപ്പോൾ ബിജെപിയുടെ കൂടെ ചേര്‍ന്ന് കെ റെയില്‍ സമരം നടത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാത്ത കോണ്‍ഗ്രസാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെവി തോമസിനെതിരെ നടപടി ശുപാര്‍ശ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന് സി.പി.എമ്മിനോടാണ് വിരോധമെന്നും, ആര്‍.എസ്.എസ്സിനോടല്ലെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷം ഇല്ലാതായാല്‍ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

Related Articles

Latest Articles