Friday, October 23, 2026

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ ;ആത്മഹത്യാക്കുറിപ്പ്കണ്ടെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ താമസിക്കുന്ന വൈതീശ്വരി ആണ് ഹോസ്റ്റലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പിൽ പെൺകുട്ടി വ്യക്തിപരമായ ചില കാരണങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് സൂപ്രണ്ട് എൽ ബാലാജി ശ്രീനിവാസൻ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Related Articles

Latest Articles