Monday, May 6, 2024
spot_img

വന്ദേഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്!

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.

ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊർണൂർ വരെ വർദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും. വന്ദേ ഭാരത് എക്സ്പ്രസ് യാത്ര ചെയ്യുമ്പോൾ ഒരു ട്രെയിനും പിടിച്ചിടില്ല. സ്റ്റോപ്പുകൾ കൂടുതൽ വേണമെന്ന ആവശ്യം റെയിൽവേക്ക് മുന്നിലുണ്ട്. കേരളത്തിലെ ട്രെയിനുകളിൽ പഴയ ബോഗികൾക്ക് പകരം പുതിയ ബോഗികൾ വേണമെന്ന ആവശ്യം റെയിൽവേക്ക് മുന്നിലുണ്ട്.

സമയക്രമം

തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂർ – 9.22
ഷൊർണൂർ – 10.02
കോഴിക്കോട് – 11.03
കണ്ണൂർ 12.02
കാസർകോട് – 1.30

Related Articles

Latest Articles