Monday, October 5, 2026

“വന്ദേമാതരവും ‘ഭാരത് മാതാ കീ ജയ്’യും ഇന്ന് സാധാരണക്കാരുടെ മുദ്രാവാക്യങ്ങൾ; ദേശീയ ചിന്തയോടുള്ള സമീപനം മാറിയെന്ന് സുനിൽ ആംബേക്കർ”

കോഴിക്കോട്: ദേശീയ ചിന്താധാരകളോട് മുമ്പുണ്ടായിരുന്ന വിമുഖത സമൂഹത്തിൽ ഇന്ന് ഗണ്യമായി മാറിയതിന്റെ തെളിവാണ് ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ ദേശീയ മുദ്രാവാക്യങ്ങൾക്ക് ലഭിക്കുന്ന വ്യാപകമായ ജനപ്രീതിയെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു.

പ്രൊഫ. യശ്വന്ത് റാവു കേൽക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എബിവിപി സംഘടിപ്പിച്ച ‘സ്മൃതി സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മൂല്യങ്ങളും ദേശസ്നേഹവും സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്മൃതി സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവകാല പ്രവർത്തക സംഗമത്തിൽ നിരവധി മുൻ പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരളം പ്രാന്തീയ കാര്യകാരി അംഗം എസ്. രാമനുണ്ണി, എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി. രാജ്, സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ആദർശ് സി. രവി, സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണൻ, ജില്ലാ അധ്യക്ഷൻ അഡ്വ. കെ. അമൃതേഷ് എന്നിവർ സംസാരിച്ചു

Related Articles

Latest Articles