Saturday, October 3, 2026

ശബരിമല നെയ്യ് ക്രമക്കേട്! മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പ്രതിപ്പട്ടികയിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെയും മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇതുമായി ബന്ധപ്പെട്ട എഫ്ഐആർ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കും.

ശബരിമലയിലെ മിൽമ നെയ്യ് ഇടപാട് കരാറുമായി ബന്ധപ്പെട്ട് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നൽകിയ റിപ്പോർട്ടാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ അരവണയുടെ ഗുണമേന്മ വർധിക്കുമെന്നും ഒരു പ്രസാദക്കൂട്ടിന് ഉപയോഗിക്കുന്ന നെയ്യ് 10 ലിറ്ററിൽ നിന്ന് 7 ലിറ്ററായി കുറയ്ക്കാമെന്നുമായിരുന്നു മുരാരി ബാബുവിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. അതേസമയം, നെയ്യ് ക്രമക്കേടിന് പിന്നാലെ ശബരിമല മെയിൻ സ്റ്റോറിലേക്ക് സാധനസാമഗ്രികൾ വാങ്ങിയതിലും വൻ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചിട്ടുള്ളത്. സ്വാമിയയ്യപ്പന് അഭിഷേകത്തിനായി എന്ന വ്യാജേന ആവശ്യമായതിന്റെ അഞ്ചിരട്ടിയോളം സാധനങ്ങൾ അധികമായി വാങ്ങി കൂട്ടിയതായും ഇതിൽ മെയിൻ സ്റ്റോർ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ.

Related Articles

Latest Articles