ഇടുക്കി- വണ്ടിപ്പെരിയാറിൽ ദലിത് പെൺകുട്ടി പീഢനത്തിരയായ കേസിൽ പ്രതിയെ വെറുതെ വിടാനുണ്ടായ സാഹചര്യത്തിന് ഉത്തരവാദികൾ ഇടതുപക്ഷ നേതാക്കന്മാരാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. കേസിലെ പ്രതിയായ അർജുൻ ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവർത്തകനാണ് . അന്വേഷണത്തിൻ്റെ തുടക്കത്തിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ് വാഴൂർ സോമൻ എം.എൽ.എ അടക്കമുള്ള സി.പി.എം – സി.പി.ഐ നേതാക്കൾ ശ്രമിച്ചത്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താതിരിക്കാൻ എം.എൽ.എ പരമാവധി ശ്രമിച്ചു. ഒടുവിൽ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കഴിഞ്ഞ 3 വർഷമായി പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്.
ഡി.വൈ.എഫ്ഐ പ്രവർത്തകനെ രക്ഷിക്കാനായി പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു. വാളയാർ കേസ് അട്ടിമറിച്ച അതേ മാതൃകയിലാണ് വണ്ടി പെരിയാർ കേസും എൽ.ഡി.എഫ് നേതാക്കൾ അട്ടിമറിച്ചതെന്ന് പി.സുധീർ പ്രസ്താവനയിൽ പറഞ്ഞു.

