Wednesday, January 14, 2026

വര്‍ക്കലയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച 4 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച 4 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. വര്‍ക്കല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വര്‍ക്കല തിരുവമ്പാടിയിലെ കേരള സര്‍ക്കാര്‍ അക്വാറിയത്തിന് മുന്‍വശത്ത് നിന്നുമാണ് പ്രതി എക്സൈസ് പിടിയിലായത്. കോവളം സ്വദേശി ദിവര്‍ എന്ന വിഷ്ണുവാണ്(22) അറസ്റ്റിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

പാപനാശം, ഹെലിപ്പാട്, കുരയ്ക്കണ്ണി, തിരുവമ്പാടി എന്നീ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. പ്രദേശത്ത് വിദേശികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന സജീവമാണ്.

Related Articles

Latest Articles