Tuesday, November 17, 2026

മലപ്പുറത്ത് വന്‍ മയക്കുമരുന്നു വേട്ട: വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. 51 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയിൽ. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടില്‍ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് പിടികൂടിയത്.

മാത്രമല്ല വില്‍പ്പനയ്ക്കായി എത്തിച്ച 51 ഗ്രാം എംഡിഎംഎ യുമായാണ് ഇവരെ പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. ആഡംബര കാറുകളിലും മറ്റും ഒളിപ്പിച്ച്‌ വന്‍ തോതില്‍ എം ഡി എം എ കേരളത്തിലേക്ക് കടത്തുന്നതായി വിവരമുണ്ടായിരുന്നു.

ഇതിന്റെ ഏജന്‍റുമാരായി ചെര്‍പ്പുളശ്ശേരി,ചെത്തല്ലൂര്‍ ഭാഗങ്ങളിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു. ഗോവ,ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമാണ് ഇതിന് പിന്നിലെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് വ്യക്തമാക്കി.

Related Articles

Latest Articles