Sunday, May 19, 2024
spot_img

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; ഒടുവിൽ സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസിന്റെ വലയിൽ കുടുങ്ങി

തിരുവനന്തപുരം: സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസ് പിടിയിൽ. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് കാട്ടാക്കട എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ജയകുമാര്‍, ശിശുപാലന്‍, പ്രശാന്ത്, സതീഷ് കുമാര്‍, ഹര്‍ഷ കുമാര്‍, ശ്രീജിത്ത്, വിനോദ്, ഷിന്റോ, അനില്‍ കുമാര്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles