Saturday, April 27, 2024
spot_img

ഇരുമുടിക്കെട്ട് നിറച്ചു മലയ്ക്ക് പോകുന്ന ഭക്തരെ നാം കണ്ടിട്ടുണ്ട് ;എന്നാൽ ഇരുമുടിയേന്തി മലയ്ക്ക് പോകുന്ന ആനയെ കണ്ടിട്ടുണ്ടോ ?-വീഡിയോ കാണാം

മുന്നിൽ ഒരു ഒരുക്കിവച്ചിരിക്കുന്ന പടുക്കയ്ക്കു മുന്നിൽ നമസ്കരിച്ചു ഒന്നാം പാപ്പാൻ ശിരസ്സിലേറ്റി കൊടുത്ത ഇരുമുടിയുമായി മണികണ്ഠൻ ശബരിമലയിലേക്ക് യാത്ര തിരിക്കുന്ന കാഴ്ച .

ശബരിമല പൈങ്കുനി ഉത്ര ഉത്സവത്തിന് അയ്യപ്പൻറെ തിടമ്പേറ്റാൻ ഭാഗ്യം ലഭിച്ച കൊല്ലം ഓയൂർ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ‘മണികണ്ഠൻ’ എന്ന ഗജരാജന്റെ കെട്ട് നിറയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് .

ക്ഷേത്രത്തിലെ അഞ്ച് കരക്കാരുടെയും അനുഗ്രഹം വാങ്ങി കെട്ടുനിറച്ച് മസ്തകത്തിലേറ്റി കന്നി അയ്യപ്പനായാണ് ഇക്കഴിഞ്ഞ ദിവസം മണികണ്ഠൻ ശബരിമലയ്ക്കു പോയത് .ഉത്സവം കൊടിയേറിയതിനു ശേഷംദിവസവും നടക്കുന്ന എഴുന്നള്ളിപ്പിനും പത്താം ദിവസം പമ്പയിലേക്കുള്ള ആറാട്ടു ഘോഷയാത്രയിലും അയ്യപ്പൻറെ തിടമ്പേറ്റാനുള്ള നിയോഗം 12 വയസുകാരനായ മണികണ്ഠനാണ് .

Related Articles

Latest Articles