എല്ലാവർക്കും സ്വീകാര്യനായ വ്യക്തിത്വമാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എന്ന്
ലത്തീൻ കാതോലിക്കാ ആർച്ച് ബിഷപ്പ് ഡോ സൂസെപാക്യം പറഞ്ഞു .സ്വാർത്ഥതഇല്ലാത്ത നല്ല വ്യക്തിത്വത്തിനു ഉടമയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള നേതാവുമാണ് കുമ്മനം.ഓഖി ദുരന്ത ശേഷം കുമ്മനം നടത്തിയ ഇടപെടലും അദ്ദേഹം അനുസ്മരിച്ചു. ഗവർണർ പദവി പോലെയുള്ള ഉന്നത സ്ഥാനം ഉപേക്ഷിക്കാൻ കഴിഞ്ഞത് സ്വാർത്ഥത ഇല്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിയ കുമ്മനത്തെ ആദ്ദേഹം സ്വീകരിച്ചു.

ദില്ലിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം സൂസെപാക്യത്തെ പറ്റി തിരക്കിയതായി കുമ്മനം പറഞ്ഞു. നേരിൽ കാണുമ്പോൾ അന്വേഷണം അറിയിക്കാൻ പ്രധാനമന്ത്രി ഏല്പിച്ചിരുന്നുവെന്ന് കുമ്മനം പറഞ്ഞു. ഓഖി ദുരന്ത സമയത്ത് എത്തിയപ്പോൾ പ്രധാനമന്ത്രി തന്റെ ആരോഗ്യ വിവരം അന്വേഷിച്ചത് ഇപ്പോഴും അത്ഭുതമായി തോന്നുന്നുവെന്ന് സൂസെപാക്യം പറഞ്ഞു.
കുമ്മനത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു