പുൽവാമ ആക്രമണത്തെ തുടർന്ന് ഇൻഡോ-പാക് ബന്ധം ഏറെ സംഘർഷഭരിതമായ അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 40 സൈനികരെയാണ്. പ്രതികാരത്തിനായി ഏറെപ്പേർ മുറവിളി കൂട്ടുന്നുണ്ട്. സ്ഥിതി വളരെ അപകടരമാണ്. പുൽവാമ ആക്രമണമാണ് ഇതിനു കാരണം”. പാകിസ്ഥാനെ കുറ്റപ്പെടുത്തിക്കൊണ്ട് ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയവേ, പാകിസ്ഥാൻ ഇത്രയും കാലം തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നു പറയാനും ട്രംപ് മടിച്ചില്ല. മുൻ അമേരിക്കൻ പ്രസിഡണ്ടുമാരെ ഉപയോഗിച്ച് വൻ സഹായം പാകിസ്ഥാൻ നേടിക്കൊണ്ടിരുന്നു. പ്രതിവർഷം 11.3 ബില്യൺ ഡോളർ സഹായം നൽകി വന്നത് താൻ പ്രസിഡണ്ടായ ശേഷം നിർത്തലാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരയ്ക്കെതിരായ പോരാട്ടത്തിൽ വേണ്ടത്ര ശുഷ്‌കാന്തി പ്രകടിപ്പിക്കാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.