Monday, April 29, 2024
spot_img

മുതിർന്ന സിനിമ, സീരിയൽ, നാടക അഭിനേതാവ് കാലടി ജയൻ അന്തരിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തു നിന്നുള്ള മുതിർന്ന സിനിമ, സീരിയൽ, നാടക അഭിനേതാവ് കാലടി ജയൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പ്രേക്ഷകർ ഏറ്റെടുത്ത മഴവിൽക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അർഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തി നേടുന്നത്. സിനിമകൾക്ക് പുറമെ അൻപതോളം നാടകങ്ങളിലും നൂറിൽ അധികം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിച്ചു.

Related Articles

Latest Articles