Thursday, April 25, 2024
spot_img

മിഷിഗൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വെടിവയ്‌പ്പ്;
മാനസിക രോഗിയായ അക്രമിയെ പോലീസ് തിരിച്ചറിഞ്ഞു

മിഷിഗൺ : തിങ്കളാഴ്ച രാത്രി മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒട്ടനവധിയാളുകൾക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു. വെടിവെയ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. 43 കാരനായ ആന്റണി ഡ്വെയ്‌ൻ മക്‌റേയാണ് നരനായാട്ട് നടത്തിയത് .എന്നാൽ ഇയാൾക്ക് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇയാൾ മനസികരോഗിയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ന്യൂജേഴ്‌സിയിലെ രണ്ട് സ്‌കൂളുകൾക്ക് ഭീഷണിയുണ്ടെന്നും കൊളറാഡോയിലെ കിംഗ് സൂപ്പേഴ്‌സ് സൂപ്പർമാർക്കറ്റ് വെടിവയ്‌പ്പ് ഉൾപ്പെടെ യുഎസിൽ മുമ്പ് നടന്ന വെടിവയ്‌പ്പിനെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കുറിപ്പും പ്രതി തന്റെ ബാഗിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് .

അതെ സമയം എന്തിനാണ് ആന്റണി ഡ്വെയ്ൻ മക്‌റേ കുറ്റകൃതം നടത്തിയതെന്ന് ഇതുവരെ അറിവായിട്ടില്ല. യൂണിവേഴ്‌സിറ്റിയുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും കൊല്ലപ്പെട്ടവരെ ആരെയും അറിയാത്തതിനാലും ഇയാൾ എന്തിനാണ് കാമ്പസിലെത്തിയതെന്നതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്

Related Articles

Latest Articles