Sunday, May 5, 2024
spot_img

”സ്ത്രീകളെ സ്വയംപര്യാപ്തരാക്കി മാറ്റും”; വിഎച്ച്പി സൗജന്യതൊഴിൽ പരിശീലന സേവന കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ നടൻ ഉണ്ണി മുകുന്ദൻ നിർവ്വഹിക്കും

കൊച്ചി: വിഎച്ച്പി തൊഴിൽ പരിശീലന സേവന കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും(VHP Opens Free Employment Training Centres In Kerala). നാളെ രാവിലെ 11 മണിക്ക് തിരുവല്ലയിലെ പുല്ലാട്ടിൽ പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്ദനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വ്യാപകമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തീർത്തും സൗജന്യമായി തൊഴിൽ പരിശീലനം നൽകി സ്ത്രീകളെയും സ്വയംപര്യാപ്തരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി അശോക് സിംഗാൾ കൗശൽ വികാസ കേന്ദ്രം എന്ന പേരിലാണ് ഈ സംരംഭങ്ങൾ അറിയപ്പെടുക. പുല്ലാടുള്ള ശിവപാർവ്വതി ബാലിക സദനത്തോടനുബന്ധിച്ചുള്ള കമ്പ്യൂട്ടർ – തയ്യൽ പരിശീലന കേന്ദ്രം, ആലപ്പുഴ മണ്ണഞ്ചേരിയിലെ മത്സൃ സംസ്ക്കരണ പരിശീലന കേന്ദ്രം,പാലക്കാട്  ദാക്ഷായണി ബാലാശ്രമത്തോട് ചേർന്നുള്ള കമ്പ്യൂട്ടർ പരിശീലന കേന്ദ്രം, ഇ സേവാ കേന്ദ്രം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് നാളെ നടക്കുന്നത്.

തിരുവല്ലയ്ക്ക് സമീപം പുല്ലാട് ശിവപാർവ്വതി ബാലികാസദനത്തിൽ നടക്കുന്ന ചടങ്ങിൽ  വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ വാസുദേവൻ നായർ, വി എച്ച് പിയുടെ മറ്റ് പ്രമുഖ കാര്യകർത്താക്കൾ എന്നിവർ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും, പരിശീലനം തികച്ചും സൗജന്യമായിരിക്കുമെന്നും  ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles