Wednesday, September 23, 2026

‘സർവം അഴിമതി’: കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

എറണാകുളം : കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും മട്ടാഞ്ചേരി സോണൽ ഓഫീസിലും വിജിലൻസ് (Vigilance) പരിശോധന നടത്തി.

കെട്ടിട നികുതി, പെർമിറ്റ്, കടകളിലെ പരിശോധന എന്നിവയിൽ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. ഓപ്പറേഷൻ നിർമ്മാൺ എന്ന പേരിലാണ് വിജിലൻസ് റെയ്ഡ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles