Sunday, May 19, 2024
spot_img

തരം​ഗം തീർത്ത് ‘അറബിക് കുത്തു’: സോഷ്യൽ മീഡിയയിൽ റെക്കോർഡ് നേടി വിജയിയുടെ ‘ബീസ്റ്റ്’

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. നെല്‍സനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയതിനാൽ ചിത്രത്തിന്റെ അപ്ഡേഷനുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബിക് കുത്തു’​ഗാനത്തിന്റെ പ്രമോ ഏറെ ശ്രദ്ധനേടിയിരുന്നു. തുടർന്ന് ​ഗാനം പ്രണയദിനമായ ഫെബ്രുവരി 14 നാണ് ‘അറബിക് കുത്തു’ സോങ് റിലീസ് ചെയ്തത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രിയ ഗായകൻ അനിരുദ്ധ് രവിചന്ദറാണ്. ശിവകാര്‍ത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്.

ഡോക്ടറിന്‍റെ വന്‍ വിജയത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാത്രമല്ല ‘അറബിക് കുത്തു’ സോങ് വീഡിയോ ഇതുവരെ 36 ലക്ഷത്തിലധികം പേരാണ് കണ്ടു കഴിഞ്ഞത്. യൂട്യൂബ് ട്രെന്റിം​ഗിൽ ഒന്നാം സ്ഥാനത്തുമാണ് ​ഗാനം. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്.

അതേസമയം വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്ത ചുവടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. റിലീസ് ചെയ്ത നിമിഷം മുതൽ ട്രെൻഡിങ്ങിലാണ് ​ഗാനം. നിരവധി പേരാണ് ​ഗാനത്തിന് ചുവടുവച്ചു കൊണ്ട് രം​ഗത്തെത്തിയത്. പാട്ട് അനൗൺസ് ചെയ്തു കൊണ്ടുള്ള വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സൂപ്പർ താരം പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Related Articles

Latest Articles