Tuesday, May 14, 2024
spot_img

ബിജെപി സ്ഥാപക നേതാവിന്‍റെ 100ാം ജന്മവാര്‍ഷികം; സ്മരണയ്ക്കായി 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

ദില്ലി: ബിജെപിയുടെ സ്ഥാപക നേതാവിന്‍റെ ജന്മദിനത്തില്‍, 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നാണയം ഇറക്കിയത്.

1957-ല്‍ കോണ്‍ഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച്‌ എംപിയായി. എന്നാല്‍ 10 വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ നിരാശയായി വിജയരാജെ രാജിവയക്കുകയായിരുന്നു.

തുടർന്ന് ഗ്വാളിയറില്‍ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയായിരുന്നു. 1971-ല്‍ ഗ്വാളിയര്‍ മേഖലയെ മുഴുവന്‍ കാവി പുതപ്പിക്കാന്‍ വിജയരാജെയ്ക്ക് കഴിഞ്ഞു. 2001-ലാണ് വിജയരാജെ സിന്ധ്യ ഈ ലോകത്തോട് വിട പറഞ്ഞത്.

Related Articles

Latest Articles