പിന്നാക്ക വിഭാഗത്തിലെ ആറ് സമുദായങ്ങൾക്ക്‌ സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകൾ നൽകണമെന്നാവശ്യപെട്ട് സംഘർഷം നടക്കുന്ന അരുണാചൽ പ്രദേശിലേക്കു ആയിരം അർദ്ധ സൈനികരെ വിന്യസിച്ചു. ഐടിബിടി വിഭാഗത്തിലെ പത്ത് കമ്പനി സേനകളെയാണ് വിന്യസിച്ചിട്ടുള്ളത്. സംഘർഷത്തെ തുടർന്ന് രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു. നേരത്തെ ലഹളക്കാർ ഉപമുഖ്യ മന്ത്രിയുടെ വസതിക്കു നേരെ ആക്രമണവും നടത്തിയിരുന്നു.

അതെ സമയം അരുണാചൽ പ്രദേശിലെ സംഘര്ഷങ്ങളക്കു കാരണക്കാർ കോൺഗ്രെസ്സാണെന്നു കേന്ദ്ര മന്ത്രി കിരൺ റിജ്ജു ആരോപിച്ചു. സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകളെക്കുറിച്ച് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പദവികൾ നൽകുന്ന അവകാശങ്ങളെക്കുറിച്ച് സമുദായങ്ങൾക്കിടയിൽ ബോധവത്കരണം ആവശ്യമായാണ്. അതിനു ശേഷം മാത്രമേ സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകളെക്കുറിച്ച്‌ സംസ്ഥാന സർക്കാർ പരിഗണിയ്ക്കാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി