Sunday, June 2, 2024
spot_img

തകർത്തു…’ഉണ്ണി മുകുന്ദൻ എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ലെന്ന് വിനോദ് ഗുരുവായൂർ: മേപ്പടിയാൻ നടന്റെ വഴിത്തിരിവെന്ന് ആരാധകർ

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗതനായ വിഷ്‍ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാത്രമല്ല ഉണ്ണി ആദ്യമായി നിർമ്മാതാവാകുന്നു സിനിമ കൂടിയാണിത്. ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വലിയ കൈയ്യടിയാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഉണ്ണിമുകുന്ദന്റെ അഭിനയത്തേയും, മേപ്പടിയാൻ എന്ന ആദ്യ ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനും വലിയ പിന്തുണയാണ് നൽകുന്നത്. മസില്‍ പെരുപ്പിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒരു വേഷപ്പകർച്ചയ്ക്ക് വേണ്ടിയുള്ള പരിശ്രമവുമായിരുന്നു ഉണ്ണി മുകുന്ദന് ‘മേപ്പടിയാൻ എന്ന ചിത്രം.

പ്രേക്ഷകരെ നിരാശരാക്കാത്ത ചലച്ചിത്രാനുഭവം തന്നെയാണ് തീയറ്ററിലും. പതിവ് മാനറിസങ്ങളെല്ലാം മാറ്റിവെച്ചാണ് ഇത്തവണ ഉണ്ണി മുകുന്ദൻ കഥാപാത്രത്തിന്റെ കുപ്പായം ധരിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ട് തന്നെ ഒരു ത്രില്ലര്‍ ആഖ്യാനം സ്വീകരിക്കുമ്പോള്‍ പതറാതിരിക്കാൻ വിഷ്‍ണു മോഹന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നടന് പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിനോദ് ​ഗുരുവായൂർ. സിനിമയിൽ ഉടനീളം ഉണ്ണി മുകുന്ദൻ എന്ന നടനെ കാണാൻ കഴിഞ്ഞില്ല മറിച്ച് ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ മാത്രമാണ് കാണാൻ സാധിച്ചത് എന്ന് അദ്ദേഹം പറയുന്നു. ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിനോദ് ​ഗുരുവായൂരിന്റെ കുറിപ്പ് വായിക്കാം

ജയകൃഷ്ണൻ രജിസ്ട്രാളിനു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ… അപ്പോഴും ഉണ്ണിമുകുന്ദൻ എന്ന നടൻ ഇമോഷണൽ ആയി പ്രതികരിക്കുന്നത് കണ്ടപ്പോൾ ഒന്ന് ഉറപ്പായി.. സംവിധായകൻ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷൻ ഹീറോ പരിവേഷം മുഴുവൻ മാറ്റി മറച്ചിരിക്കുന്നു. എന്നാൽ ത്രിൽ ഒട്ടും ചോർന്നു പോകാതെ വിഷ്ണു എന്നപ്രിയ സുഹൃത്ത് മേപ്പടിയാൻ ഒരുക്കിയിരിക്കുന്നു.

ഉണ്ണി മുകുന്ദൻ …എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല… ജയകൃഷ്ണൻ വിജയമാണ്.. ഒപ്പം ഇന്ദ്രൻസ് ചേട്ടാ നിങ്ങളെ വെറുത്തു പോവും.. അജു വർഗീസ് .. നിങ്ങൾ തകർത്തു. പിന്നെ സൈജു കുറുപ്പ്… ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓർമിപ്പിച്ചു.. ഉണ്ണി മുകുന്ദൻ അഭിമാനിക്കാം.. മേപ്പടിയാൻ എന്ന സിനിമ യിലൂടെ..വിനോദ് ഗുരുവായൂർ കുറിച്ചു.

Related Articles

Latest Articles