Saturday, May 18, 2024
spot_img

കോടതി വിധി ലംഘനം ; പോർക്കലി സ്റ്റീൽസിന്റെ വാഹനം ആക്രമിച്ച് സിഐടിയു പ്രവർത്തകർ

കണ്ണൂർ : പഴയങ്ങാടിയിൽ സിഐടിയു സമരം നടത്തിക്കൊണ്ടിരിക്കുന്ന പോർക്കലി സ്റ്റീൽസിന്റെ വാഹനത്തിന് നേരെ അക്രമം. വാഹനത്തിന്റെ ടയറിന്റെ കാറ്റ് സിഐടിയു പ്രവർത്തകർ അഴിച്ചുവിട്ടു. ഉച്ചയോടെയായിരുന്നു ആക്രമണം ശക്തിപ്പെട്ടത് .

ചരക്ക് കൊണ്ട് പോകുന്ന പിക്കപ്പ് വാനിന്റെ ടയറിന്റെ കാറ്റാണ് സമരക്കാർ അഴിച്ചുവിട്ടത്. പോർക്കലി സ്റ്റീൽസിന്റെ വ്യാപാരം തടസ്സപ്പെടുത്തരുതെന്ന് കോടതി വിധിയുണ്ട്. ഇത് കാറ്റിൽ പറത്തിയാണ് സിഐടിയു പ്രവർത്തകർ നിരന്തരം ആക്രമണം അഴിച്ചുവിട്ടത് . കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സ്ഥാപനത്തിന്റെ വാഹനം സിഐടിയു പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തിൽ എട്ട് പേരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
.

Related Articles

Latest Articles