Saturday, January 10, 2026

പാർലമെന്റിനുള്ളിലെ അതിക്രമം! പിടിയിലായ നീലം ദില്ലിയിൽ പോയകാര്യം കുടുംബം അറിഞ്ഞിരുന്നില്ലെന്ന് സഹോദരൻ

രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിനുള്ളിൽ കടന്നു കയറി അതിക്രമം നടത്തിയ സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് അറസ്റ്റിലായ ഹരിയാന സ്വദേശിനി നീലം എന്ന യുവതിയുടെ ഇളയ സഹോദരൻ.

“അവൾ ദില്ലിയിലേക്ക് പോയകാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഹരിയാനയിലെ ഹിസാറില്‍ പഠിക്കാന്‍ പോയകാര്യം മാത്രമാണ് ഞങ്ങള്‍ക്ക് അറിയുന്നത്. തിങ്കളാഴ്ച വീട്ടില്‍ വന്നിരുന്നു. ചൊവ്വാഴ്ച തിരിച്ചുപോയി. എംഎ, എംഎഡ്, സിടിഇടി, എംഫില്‍, നെറ്റ് എന്നിങ്ങനെ സഹോദരിക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ട്. തൊഴിലില്ലായ്മ സംബന്ധിച്ച പ്രശ്നങ്ങള്‍ പലതവണ പറഞ്ഞിരുന്നു. കര്‍ഷകസമരത്തില്‍ സഹോദരി പങ്കെടുത്തിരുന്നു” – നീലത്തിന്റെ സഹോദരൻ പറഞ്ഞു.

സംഭവത്തിൽ പിടിയിലായ മനോരഞ്ജന്റെ പിതാവും നേരത്തെ പ്രതികരിച്ചിരുന്നു. ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇന്ന് പാർലമെന്റിലെ സന്ദർശക ഗാലറിയിൽനിന്നു താഴേക്ക് ചാടിയവരിൽ ഒരാൾ തന്റെ മകനാണെന്ന് പിതാവായ ദേവ്‍രാജ് തിരിച്ചറിഞ്ഞത്.

“മൂന്നു ദിവസങ്ങൾക്കുമുൻപ് ബെംഗളൂരുവിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് മകൻ വീടുവിട്ടത്. ദേവരാജ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ സംഘടനകളുമായോ മകൻ മനോരഞ്ജനു ബന്ധമില്ല. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയെങ്കിലും മനോരഞ്ജനു ജോലി ഇതുവരെ ലഭിച്ചിട്ടില്ല. മകൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ശക്തമായി അപലപിക്കുന്നു. സമൂഹത്തിനു ദോഷകരമായി തന്‍റെ മകൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവനെ തൂക്കിലേറ്റണമെന്നാണ് അഭിപ്രായം” – ദേവ്‍രാജ് പറഞ്ഞു

Related Articles

Latest Articles