Monday, January 5, 2026

കാശ്മീരിൽ തണുത്തുറഞ്ഞ മഞ്ഞിൽ പാട്ടും നൃത്തവുമായി മതിമറന്ന് ബിഎസ്എഫ് ജവാന്മാർ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ ; വൈറൽ വീഡിയോ

തണുത്തുറഞ്ഞ കശ്മീരിൽ പാട്ടിൽ മതിമറന്ന് ബിഎസ്എഫ് ജവാന്മാർ നൃത്തം വെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.

കനത്ത മഞ്ഞ് മൂടിക്കിടക്കുന്ന കാശ്മീരിൽ നിന്ന് ഡാൻസും പാട്ടുമായി ആഘോഷത്തിലാറാടുന്ന ബിഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനികരാണ് പാട്ടിന് മതിമറന്ന് നൃത്തം ചെയ്യുന്നത്. ഇതിന് പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്.

കശ്മീരിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുള്ള വീഡിയോയാണ് ഇന്ന് ഏവരെയും അമ്പരപ്പിക്കുന്നത്. തണ്ണുത്തുറഞ്ഞ അവസ്ഥയിൽ, ചുറ്റിനും മഞ്ഞ് മൂടിയിരിക്കുന്ന ഡാൻസും പാട്ടുമായി ആഘോഷത്തിലാാണ് സുരക്ഷാ ഉദ്യോഗസ്ഥർ. കശ്മീർ ബിഎസ്എഫാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

പർവതങ്ങളിൽ മഞ്ഞുവീഴ്ച, അന്ധമായ ഹിമപാതങ്ങൾ, തണുത്തുറന്ന താപനില, വീടുകളിൽ നിന്ന് വിട്ടുനിൽക്കുന്നു, 24 മണിക്കൂർ ജാഗ്രതയോടെ അതിർത്തി കാക്കുന്ന, ഈ സമ്മർദ്ദങ്ങളൊന്നും സൈനികരെ ചുവടുവയ്‌ക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ല എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles