Sunday, June 16, 2024
spot_img

ഒരു ചെറിയ പനി മാത്രം, മറ്റു പ്രശ്നങ്ങളൊന്നുമില്ല’ നിങ്ങൾ സുരക്ഷിതരായിരിക്കു; രോ​ഗവിവരം പങ്കുവച്ച് മമ്മൂട്ടി

ഇന്ന് ഉച്ചയോടെയാണ് നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്ത് എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ രോ​ഗവിവരം പങ്കുവച്ചത്. ചെറിയ പനി ഒഴികെ മറ്റു പ്ര‌ശ്നങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നെന്നും അദ്ദേഹം കുറിച്ചു.

”ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെങ്കിലും ഇന്നലെത്തെ പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ചെറിയ പനി ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല, സുഖമായിരിക്കുന്നു. അധികൃതരുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ചെയ്യുക, പരമാവധി ശ്രദ്ധിക്കുക.”- എന്ന് മമ്മൂട്ടി കുറിച്ചു.

എസ്.എൻ സ്വാമി, കെ മധു കൂട്ടുകെട്ടിലൊരുങ്ങുന്ന സിബിഐ സീരീസ് അഞ്ചാം ഭാഗത്തിന്‍റെ ഷൂട്ടിംഗിനിടയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ചെറിയ ജലദോഷമുണ്ടെന്ന് കണ്ടതോടെയാണ് പരിശോധിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു.

ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles