Thursday, December 25, 2025

യുഎസ് വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

വിര്‍ജീനിയ: യുഎസ് വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് തിരിച്ച്‌ നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു.

വെര്‍ജീനയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ തോക്കുമായി എത്തിയ ഇയാള്‍ തുരുതുര വെടിയുതിര്‍ക്കുകയായിരുന്നു

വെര്‍ജീനിയ ബീച്ച്‌ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്ന് മേയര്‍ ബോബി ഡെയര്‍ പ്രതികരിച്ചു.വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച്‌ മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് ആക്രമി വെടിയുതിര്‍ത്തത്.

Related Articles

Latest Articles