Saturday, April 27, 2024
spot_img

വിഴിഞ്ഞത്ത് വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം; സംഭവം പള്ളികുരിശടി പൊളിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിമ്ബളിക്കരയില്‍ നില്‍ക്കുന്ന കുരിശടി പൊളിച്ച്‌ മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. തുറമുഖ നിര്‍മാണത്തിനായി കുരിശടി പൊളിച്ചുമാറ്റാന് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. പ്രദേശത്ത് കുരിശടി കൂടാതെ ഒരു കാണിക്കവഞ്ചി കൂടെയുണ്ട്. ഇതില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഇന്നലെ ഇടവക വികാരികള്‍ എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു.

ഇന്ന് രാവിലെ സബ് കലക്ടറുമായി നടന്ന ചര്‍ച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം കലക്ടര്‍ പ്രദേശവാസികളെ അറിയിച്ചത്.

ഇതോടെയാണ് സ്ത്രീകളടക്കം നിരവധി വിശ്വാസികള്‍ പ്രദേശത്തെത്തി പ്രാര്‍ഥന നടത്തണമെന്ന് ആവശ്യപ്പെട്ടത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രദേശവാസികള്‍ സമവായത്തിന് തയാറായിട്ടില്ല. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles